|    Jan 19 Thu, 2017 2:01 am
FLASH NEWS

സിഎല്‍ആര്‍ റാങ്ക് ലിസ്റ്റ് ചോര്‍ച്ച: രജിസ്ട്രാര്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ സമിതി റിപോര്‍ട്ട്

Published : 4th August 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനത്തിന് സിഎല്‍ആര്‍മാരെ പരിഗണിക്കുന്നതിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ചോര്‍ന്ന വിവാദത്തില്‍ രജിസ്ട്രാര്‍ ഉള്‍പ്പെടെ ആരും വ്യക്തിപരമായി കുറ്റക്കാരല്ലെന്ന രീതിയില്‍ അന്വേഷണ സമിതി റിപോര്‍ട്ട് നല്‍കി.
സാങ്കേതിക വിഭാഗത്തെ ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്നും  പിവിസി പ്രഫ. മോഹന്‍, കെമിസ്ട്രിയിലെ ഡോ. അബ്രഹാം ജോസഫ്, എന്നിവരുള്‍പ്പെട്ട സമിതി വിസിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
റാങ്ക് ലിസ്റ്റ് ചോര്‍ച്ചയുടെ പിന്നില്‍ രജിസ്ട്രാറും അദ്ദേഹത്തിന്റെ ഓഫിസുമാണ് കുറ്റക്കാരെന്ന് ആരോപിച്ച് ഇടതുപക്ഷ സര്‍വീസ് സംഘടനയായ എംപ്ലോയീസ് യൂനിയന്‍ പ്രവര്‍ത്തകരായിരുന്നു രംഗത്ത് വന്നത്. എന്നാല്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് പ്രക്ഷോഭവും നീണ്ടുപോകുകയായിരുന്നു. രജിസ്ട്രാര്‍ക്കെതിരേ ദിവലങ്ങളോളം നീണ്ട  സമരത്തിനായിരുന്നു സര്‍വകലാശാല വേദിയായത്. എന്നാല്‍, ലീഗ് സര്‍വീസ് സംഘടനയുള്‍പ്പെടെയുള്ള ഐക്യമുന്നണി സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നത് ജോ. രജിസ്ട്രാര്‍ ജോണിനെതിരേയായിരുന്നു.
ഫയലുകളില്‍ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തിയായ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് ലിസ്റ്റ് പുറത്തായതെന്നാണ് കണ്ടെത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക