|    Jul 22 Sat, 2017 4:20 pm
FLASH NEWS

സിഎച്ച് സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടു നയിച്ചു: മന്ത്രി കടന്നപ്പള്ളി

Published : 13th July 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ മാത്രമെ തന്റെ സമുദായത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലൂടെ തന്റെ ജീവിതകാലം മുഴുവന്‍ അതിനായി സമര്‍പ്പിച്ച നേതാവായിരുന്നു സിഎച്ച് മുഹമ്മദ് കോയ എന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജാതിമത ചിന്തകള്‍ക്കും പ്രദേശിത താല്‍പര്യങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിച്ച കേരളം കണ്ട ഒരു വലിയ മതേതര മനസിന്റെ ഉടമയാണ് സിഎച്ച് എന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ജില്ലയിലെ 60 മുസ്്‌ലിം കുട്ടികള്‍ക്ക് സിഎച്ച് മുഹമ്മദ് കോയ എജ്യൂക്കേഷന്‍ ട്രസ്റ്റിന്റെ പേരിലുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാര്‍ലമെന്റില്‍ താനും സിഎച്ചും ഒന്നിച്ചു പ്രവര്‍ത്തിച്ച കാലഘട്ടം ഓര്‍മിച്ചു കൊണ്ട് അന്നുമുതലുള്ള സൗഹൃദം ഊഷ്മളമായി തന്നെ ജീവിത കാലം മുഴുവന്‍ നിലനിറുത്താനായി എന്നും അദ്ദേഹം അനുസ്മരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പൂവച്ചല്‍ എന്‍ അലിയാരുകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഡോ. എം ഐ സഹദുള്ള, അഡ്വ. പി സിയാവുദ്ദീന്‍, കെ എച്ച് എം അഷ്‌റഫ്, ട്രസ്റ്റ് സെക്രട്ടറി ടി എ അബ്ദുല്‍ വഹാബ്, ഡോ. എച്ച് ബദറുദ്ദീന്‍ റാവുത്തര്‍, ശ്രീകാര്യം സത്താര്‍, ജെ ഹസന്‍ സംസാരിച്ചു. ചടങ്ങില്‍ യൂനിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ യമന്‍ രാജ്യക്കാരന്‍ ഈസാ അലി മുഹമ്മദ് അലി (കേരള യൂനിവേഴ്‌സിറ്റി), എ സജിന, അസ്‌ന നുജൂം, എം നിമംനാബീഗം, എസ് ഷൈജ, ഹെന സക്കീര്‍, പി എസ് മെഹര്‍ജാന്‍, ഫാത്തിമ റുമൈസ എന്നിവരെയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. എച്ച് ബദറുദ്ദീന്‍ റാവുത്തര്‍, ഡോ. സിയാദ് ഉബൈദ്, ഡോ. നിഷാന്‍, ഡോ. അലവിബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് (യൂനിവേഴ്‌സിറ്റി കോളജ്), ഡോ. ബി ജസിം, ഡോ. അന്‍സി റാഹില, ഡോ. സുറുമി റസിയ എന്നിവരെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക