|    Jan 23 Mon, 2017 10:43 pm

സിഎച്ച് അവാര്‍ഡ് നവാസ് പൂനൂരിനും ശ്രീലാലിനും

Published : 12th January 2016 | Posted By: SMR

കോഴിക്കോട്: മികച്ച പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും കോയമ്പത്തൂര്‍ കേരള സോഷ്യല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വര്‍ഷംതോറും നല്‍കി വരുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015ലെ മികച്ച പത്രാധിപര്‍ക്കുള്ള സി എച്ച് മുഹമ്മദ് കോയ അവാര്‍ഡിനു സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂരിനെ തിരഞ്ഞെടുത്തു. നവാസ് പൂനൂര്‍ സുപ്രഭാതത്തില്‍ എഴുതിയ ചരിത്രത്തെ പൊന്നുപൂശിയ സിഎച്ച് എന്ന ലേഖനമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഇലക്‌ട്രോണിക് മീഡിയ വിഭാഗത്തില്‍ നിന്നുള്ള മികച്ച റിപോര്‍ട്ടിങിനുള്ള സിഎച്ച് അവാര്‍ഡിനു മലയാള മനോരമ ന്യൂസ് ടി വി ഡല്‍ഹി ബ്യൂറോ ചീഫ് ടി കെ ശ്രീലാലിനെ തിരഞ്ഞെടുത്തു. മനോരമ ന്യൂസ് ടിവിയിലെ ഭാരതീയം പരിപാടിയില്‍ മുസഫര്‍ നഗര്‍ കലാപത്തെപ്പറ്റി നടത്തിയ വസ്തുനിഷ്ഠവും ധീരവുമായ അന്വേഷണ റിപോര്‍ട്ടിനാണ് അവാര്‍ഡ്. അഖിലേന്ത്യാ എംഇഎസ് സ്ഥാപക പ്രസിഡന്റായ ഡോ. പി കെ അബ്ദുല്‍ ഗഫൂറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡിനു കോഴിക്കോട് മെട്രോ ആശുപത്രിയിലെ ചീഫ് കാര്‍ഡിയാക്ക് സര്‍ജന്‍ പ്രഫ. ഡോ. വി നന്ദകുമാറിനെ തിരഞ്ഞെടുത്തു.
40 വര്‍ഷത്തിലേറെ കാലം വൈദ്യശാസ്ത്രരംഗത്തിനു നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക