|    Mar 25 Sat, 2017 1:16 pm

സിഎആറില്‍ സംഘര്‍ഷം; 30 മരണം

Published : 15th October 2016 | Posted By: SMR

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കിലെ വടക്കന്‍ പട്ടണത്തില്‍ വിമതസംഘമായ സലേക്ക നടത്തിയ ആക്രമണത്തിലും ഏറ്റുമുട്ടലിലും 30 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 57 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎന്‍ സമാധാനസേന അറിയിച്ചു.
സലേക്ക അംഗമെന്നു കരുതുന്ന വ്യക്തി കാഗാ-ബന്‍ഡാരോവില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 12 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി യുഎന്‍ സമാധാനസേന അറിയിച്ചു. നഗരത്തിലെ സ്‌കൂള്‍ അധ്യാപകരുടെ പരിശീലനകേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് അധ്യാപകരുമുണ്ട്.
അധ്യാപക പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് എന്നിവരും കൊല്ലപ്പെട്ടു. 2013ലാണ് സിഎആര്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ബോസിയക്കെതിരെ സലേക്ക വിമതര്‍ പ്രക്ഷോഭമാരംഭിക്കുന്നത്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക