|    Jul 26 Wed, 2017 8:27 am
FLASH NEWS

സിഎംപി ജില്ലാ കമ്മിറ്റി ഓഫിസ് കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു

Published : 20th October 2016 | Posted By: SMR

കോട്ടയം: സി പി ജോണ്‍ അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന സിഎംപി  ജില്ലാ കമ്മിറ്റി ഓഫിസ് കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഓഫിസ് സി പി ജോണ്‍ വിഭാഗത്തിന്റെ അധീനതയിലായിരുന്നു. ഓഫിസിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ് കോട്ടയം ടിബിയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസ് പിടിച്ചെടുത്തത്.ഓഫിസില്‍ കയറരുതെന്നു അരവിന്ദാക്ഷന്‍ അടക്കമുള്ള അഞ്ചു നേതാക്കള്‍ക്കു കോടതി ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു പാര്‍ട്ടി ഏരിയാ നേതാക്കളുടെ നേതൃത്വത്തിലാണ് ഓഫിസിലെത്തി അകത്തു കയറിയത്. എന്നാല്‍, കോടതി ഉത്തരവ് ലംഘിച്ചാണു ഓഫിസ് കൈയേറിയതെന്നും ഓഫിസ് പൂട്ടി പുറത്തേയ്ക്കു വന്ന ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ഭാസിയെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക