|    Oct 22 Mon, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിഎംപി ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

Published : 28th September 2017 | Posted By: fsq

 

കോട്ടയം: സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ (66) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സിഎംപി പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30നു കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍ നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോഴിക്കോട്ടു നിന്ന് കോട്ടയത്തെത്തിച്ച ഭൗതികശരീരം കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3 മണി വരെയും തുടര്‍ന്ന് തിരുനക്കര ശ്രീരംഗം ലെയ്‌നിലെ സ്വവസതിയിലും പൊതുദര്‍ശനത്തിനു വച്ചു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജി വിജയന്‍പിള്ള, അനൂപ് ജേക്കബ്, പി സി ജോര്‍ജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ വീട്ടിലും ഓഡിറ്റോറിയത്തിലുമെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കൂരാലി കൈയൂന്നുപാറയില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പരേതരായ രാമകൃഷ്ണപ്പിള്ളയുടെയും മാധവിയമ്മയുടെയും മകനാണ്. ഇടതു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അരവിന്ദാക്ഷന്‍ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. കോട്ടയം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്്, ഫില്‍കോസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ഉഷ അരവിന്ദാക്ഷന്‍. മക്കള്‍: അരുണ്‍ അരവിന്ദാക്ഷന്‍ (എച്ച്ഡിഎഫ്‌സി സോണല്‍ മാനേജര്‍), അഖില അരവിന്ദാക്ഷന്‍. മരുമക്കള്‍: സുബി, വൈശാഖ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss