|    Mar 23 Thu, 2017 8:03 pm
FLASH NEWS

സിഎംഡിയുടെ വസതിക്കു സമീപം സമരക്കാര്‍ രാപകല്‍ സമരം ആരംഭിച്ചു

Published : 12th July 2016 | Posted By: SMR

ഏലൂര്‍: ഫാക്ടിലെ സിഎല്‍ആര്‍/ഡിആര്‍ഡബ്ല്യൂ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫാക്ട് കോര്‍പറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഫാക്ട് ജങ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് കോര്‍പറേറ്റ് ഓഫിസിന്റെ പ്രധാന കവാടത്തില്‍ പോലിസും സിഐഎസ്എഫും തടഞ്ഞു. എന്നാല്‍ പോലിസിന്റേയും സിഐഎസ്എഫിന്റേയും വലയം ഭേദിച്ച് സമരക്കാര്‍ മുന്നോട്ടു നീങ്ങുകയും തുടര്‍ന്ന് പോലിസിന്റെ അഭ്യര്‍ഥന മാനിച്ച് സിഎംഡിയുടെ വസതിക്കു സമീപം മാര്‍ച്ച് അവസാനിപ്പിച്ച് ധര്‍ണ ആരംഭിക്കുകയായിരുന്നു. ധര്‍ണ മുന്‍ എംപി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.
സമരക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതുവരെ സമരത്തില്‍നിന്നും പിന്മാറില്ലെന്നും സമരക്കാര്‍ സിഎംഡിയുടെ വസതിക്കു സമീപം രാപകല്‍ സമരം ആരംഭിക്കുകയാണെന്നും സംയുക്തസമിതി നേതാവ് പി എസ് അഷ്‌റഫ് പറഞ്ഞു. സിഎല്‍ആര്‍/ഡിആര്‍ഡബ്ല്യൂ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കഴിഞ്ഞ 28നാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. 2014ല്‍ അവസാനിച്ച കരാര്‍ വ്യവസ്ഥപ്രകാരം ഇപ്പോള്‍ സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് 425 രൂപയില്‍ താഴെയാണ് ദിവസവേതനമായി ലഭിക്കുന്നത്.
എന്നാല്‍ ഒരേ സ്വഭാവത്തില്‍ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്ക് 1200 ഓളം രൂപയും കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് 866 രൂപ ദിവസവേതനം ലഭിക്കുമ്പോള്‍ ആണ് സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളം ലഭിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഐഎന്‍ടിയുസി നേതാവ് പി എം സഗീര്‍, എസ്ടിയു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, സമരസമിതി നേതാക്കളായ പി എസ് മുരളി, പി എസ് അഷ്‌റഫ്, അമാനുല്ല, ജമാല്‍ മണക്കാടന്‍, പി രാജു തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക