|    Jul 19 Thu, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സിഎംഎഫ്ആര്‍ഐയുടെ ‘മല്‍സ്യശ്മശാനം’ കലാസൃഷ്ടിക്ക് ദേശീയ അംഗീകാരം

Published : 13th March 2018 | Posted By: kasim kzm

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങ ള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കഴിഞ്ഞ വര്‍ഷം നടത്തിയ ‘മല്‍സ്യശ്മശാനം’ കലാവിഷ്‌കാരത്തിന് ദേശീയ അംഗീകാരം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേയുള്ള കലാസൃഷ്ടിയിലൂടെ ബോധവല്‍ക്കരണത്തിനുള്ള അംഗീകാരമായി സിഎംഎഫ്ആര്‍ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സ്വച്ഛഭാരത് പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങില്‍ നിന്ന് ഏറ്റുവാങ്ങി.
ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷനാണ് ഒന്നാംസ്ഥാനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ കുമിഞ്ഞു കൂടുന്നതിലൂടെ മല്‍സ്യസമ്പത്തിനും സമുദ്രപരിസ്ഥിതിക്കും സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഒരുക്കിയ പ്രതീകാത്മക കലാസൃഷ്ടിയായിരുന്നു ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ സിഎംഎഫ്ആര്‍ഐ ഒരുക്കിയ മല്‍സ്യശ്മശാനം.
2500 ചതുരശ്ര അടിയിലധികം വ്യാപ്തിയും 13 അടി ഉയരവുമുള്ള കലാസൃഷ്ടി പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss