|    May 30 Tue, 2017 4:46 am
FLASH NEWS

സിഎംഎഫ്ആര്‍ഐയുടെ കൂടുമല്‍സ്യകൃഷി സംരംഭത്തിന് ദേശീയ അംഗീകാരം

Published : 24th September 2016 | Posted By: SMR

കൊച്ചി: കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ച  കൂടുമല്‍സ്യകൃഷി സമ്പ്രദായത്തിന് ദേശീയ അംഗീകാരം. സിഎംഎഫ്ആര്‍ഐയുടെ വെരാവല്‍ റീജ്യനല്‍ സെന്ററിന് കീഴില്‍ നടന്ന കടല്‍ കൂടുകൃഷി സംരംഭത്തില്‍ മികച്ച നേട്ടം കൈവരിച്ചതിന് ഗുജറാത്തിലെ സീദി ഗോത്രവിഭാഗത്തില്‍നിന്നുള്ള ഹസന്‍ഭായി മുസംഗര ജുമാഭായിക്ക് വൈവിധ്യമായ കൃഷിരീതിക്കുള്ള രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ കൃഷിപുരസ്‌കാരം ലഭിച്ചു.
കാര്‍ഷികമേഖലയില്‍ നൂതനമായ കൃഷിരീതികള്‍ പരീക്ഷിച്ച് മികവു തെളിയിക്കുന്നവര്‍ക്ക് കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിനു കീഴിലുള്ള ഐസിഎആര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2011ല്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചുനല്‍കിയ കൂടുമല്‍സ്യകൃഷി മാതൃക ഉപയോഗിച്ച് മല്‍സ്യോല്‍പാദനരംഗത്ത് രാജ്യത്ത് തന്നെ മികച്ച നേട്ടം കൈവരിച്ച സഹകരണ ഫിഷറീസ് സംഘടനയായ ഭാരത് അദിംജുത് മല്‍സ്യോദ്യോഗ് മണ്ടലിയുടെ തലവനാണ് ഹസന്‍ഭായ്.  ട്രൈബല്‍ സബ് പ്ലാന്‍ ഉപയോഗപ്പെടുത്തിയാണ് ഗുജറാത്തിലെ കടലോരമേഖലയായ വെരാവലില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ കടല്‍ കൂടുകൃഷി വിജയകരമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികസഹായത്തോടെ കടലില്‍ 800 ഓളം കൂടുകൃഷിസംരംഭങ്ങള്‍ നടന്നുവരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day