|    Aug 16 Thu, 2018 5:24 pm
Home   >  National   >  

സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം

Published : 9th July 2018 | Posted By: Jasmi JMI

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു തവണ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ആദ്യം പുല്‍നവാമയിലെ ട്രാലിലെ ക്യാമ്പിനു നേരെ ആക്രമണം നടത്തി.അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബതഗുണ്ട് ക്യാമ്പ് ആക്രമിച്ചത്. രണ്ടിടത്തും ആള്‍സാന്നിധ്യമില്ലാത്തിടത്താണ് സ്‌ഫോടനം നടന്നത്. അതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പുല്‍വാമയിലെ ട്രാലില്‍ 180 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ ബറ്റാലിയനു നേരെ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്. ഇവിടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ ഇവിടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.
ഹിസ്ബുല്‍ മുജാഹീദിന്‍ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2016 ജൂലൈ എട്ടിനാണ് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss