|    Mar 29 Wed, 2017 6:53 pm
FLASH NEWS

സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉന്നത റാങ്കിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്തു. സിആര്‍പിഎഫ് അഞ്ചാം ബറ്റാലിയനിലെ ഡെപ്യൂട്ടി കമാന്‍ഡറായ രാകേഷ് കുമാറാണു ജീവനൊടുക്കിയത്. തിലക് നഗറിലെ സൈനിക ക്യാംപിലെ വസതിയിലാണു രാകേഷ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഉന്നത റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നത് അപൂര്‍വമാണെന്നും മരണത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഹരിയാനയിലെ അംബാല സ്വദേശിയാണു കുമാര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day