|    Jul 20 Fri, 2018 1:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍ സമയം ഫെബ്രുവരി വരെ

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ സിം കാര്‍ഡുകളും 2018 ഫെബ്രുവരിക്കുശേഷം നിശ്ചലമാവുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നാണിത്. കുറ്റവാളികളും സായുധപ്രവര്‍ത്തകരും സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും തടയുന്നതിനുമായാണ് പുതിയ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ബയോമെട്രിക് അധിഷ്ഠിതമായ ആധാര്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് വേണം ടെലികോം കമ്പനികള്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കാന്‍. ഇതിനു വിരുദ്ധമായി വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ടെലികോം കമ്പനികള്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss