|    Oct 20 Sat, 2018 9:11 pm
FLASH NEWS
Home   >  Sports  >  Cricket  >  

സിംഹളപ്പടയെ തോല്‍വിക്കടലില്‍ മുക്കി ട്വന്റിയിലും ഇന്ത്യക്ക് ജയം

Published : 6th September 2017 | Posted By: ev sports


കൊളംബോ: ലങ്കയെ വീണ്ടും തോല്‍വിയുടെ ആഴക്കടലിലേക്ക് മുക്കിത്താഴ്ത്തി വിരാട് കോഹ്‌ലിയുടെ വീരപടയാളികള്‍ക്ക് ട്വന്റി മല്‍സരത്തിലും ജയം. ഏക ട്വന്റി മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ത്തില്‍ പടുത്തുയര്‍ത്തിയ 170 റണ്‍സിനെ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി ഇന്ത്യ മറികടന്നു. വിരാട് കോഹ്‌ലിയുടെയും (82) മനീഷ് പാണ്ഡെയുടെയും (51*) അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടിയ വിരാട് കോഹ്‌ലി ലങ്കയെ ബാറ്റിങിന് അയച്ചപ്പോള്‍ 2.2 ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ഉപുല്‍ തരംഗ(5) അതിവേഗം മടങ്ങിയപ്പോള്‍ മറുവശത്ത് ഡിക്വെല്ല(17) ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ബുംറയുടെ പന്തില്‍ വിക്കറ്റ് നഷ്ടമായി. മൂന്നാമനായി എത്തിയ മുനവീര(53) ഒരു വശത്ത് പൊരുതി നിന്നപ്പോള്‍ ഏയ്ഞ്ചല്‍ മാത്യൂസ് (7) ധോണിയുടെ സ്റ്റംപിങിന്റെ വേഗതയറിഞ്ഞു. പിന്നീട് അഷന്‍ പ്രിയഞ്ജന്‍ (40*) മികച്ച പ്രകടനവുമായി മുനവീരയ്ക്ക് കൂട്ടുചേര്‍ന്നപ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചു. 12ാം ഓവറില്‍ മുനവീരയുടെ വെടിക്കെട്ട് കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡില്‍ അവസാനിപ്പിച്ച ശേഷം ലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ട്വന്റി പ്രകടനവുമായി അതിവേഗം ബാറ്റ് വീശി പ്രിയഞ്ജന്‍ പൊരുതിയപ്പോള്‍ മറുവശത്ത് തിസാര പെരേര(11), ദസുന്‍ ശനക (0), പ്രസന്ന(11) എന്നിവര്‍ വന്നപോലെ മടങ്ങി. ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ ഇസ്രു ഉഡാന (പത്ത് പന്തില്‍ 19*) മെച്ചപ്പെട്ട ചെറുത്തു നില്‍പ്പിന് ശ്രമിച്ചു. അപ്പോഴേക്കും ഓവര്‍ പൂര്‍ത്തിയായ ലങ്ക 171 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് സമ്മാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യക്കുവേണ്ടി തിളങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss