|    Dec 18 Mon, 2017 12:29 pm
Home   >  Todays Paper  >  page 7  >  

സിംഹത്തിന് ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Published : 24th May 2016 | Posted By: SMR

ഹൈദരാബാദ്: സിംഹത്തിന് ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ മൃഗശാല ജീവനക്കാരന്‍ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഞായറാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ മുകേഷ് എന്ന 35കാരനാണ് പാര്‍ക്കില്‍ സിംഹങ്ങളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് വേലിചാടിയിറങ്ങിയത്.
ഇദ്ദേഹം മദ്യലഹരിയിലായിരുന്നു. രാധിക എന്ന പെണ്‍സിംഹത്തിനടുത്തേക്ക് എത്തിയ യുവാവിനെ മൃഗശാല ജീവനക്കാരനായ പപ്പയ്യയുടെ അവസരോചിതമായ ഇടപെടലാണ് രക്ഷിച്ചത്. ഹൈദരാബാദ് മെട്രോറെയില്‍ തൊഴിലാൡയാണ് മുകേഷ്. ഇദ്ദേഹത്തെ ബഹാദുര്‍പുര പോലിസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss