|    May 24 Thu, 2018 3:51 am
FLASH NEWS
Home   >  Sports  >  Cricket  >  

സിംബാബ് വെയ്‌ക്കെതിരേ സ്‌കോട്ട്‌ലന്‍ഡിന് ചരിത്ര ജയം

Published : 16th June 2017 | Posted By: ev sports


എഡ്വിന്‍ബര്‍ഗ്: ടെസ്റ്റ് പദവിയുള്ള സിംബാബ് വെയ്‌ക്കെതിരേ ചരിത്ര ജയം സ്വന്തമാക്കി സ്‌കോട്ട്‌ലന്‍ഡ്. സിംബ്ബാവെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 26 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് സ്‌കോട്ട്‌ലന്‍ഡ് ചരിത്രത്തില്‍ ഇടം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ സിംബാബ്‌വെയുടെ പോരാട്ടം 41.4 ഓവറില്‍ 272 റണ്‍സിന് അവസാനിച്ചു. മഴ കളി തടസപ്പെടുത്തിയ മല്‍സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് സ്‌കോട്ടലന്‍ഡ് വിജയിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കോണ്‍ ഡി ലാങിന്റെ ബൗളിങ് പ്രകടനമാണ് സിംബാബ്‌വെയെ തകര്‍ത്തത്. സിംബാബ്‌വെയ്ക്ക് വേണ്ടി മാല്‍ക്കോം വാളര്‍(92) സിയാന്‍ വില്യംസ്(70) സോളമന്‍ മെയിര്‍(40) ഹാമിള്‍ട്ടണ്‍ മസക്കഡ്‌സ(38) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും സിംബ്ബാവെയെ വിജയത്തിലേക്കെത്തിക്കാനായില്ല.
നേരത്തെ സെഞ്ച്വറി നേടിയ കെയ്ല്‍ കേയേറ്റ്‌സറിന്റെ ബാറ്റിങ് കരുത്താണ് സ്‌കോട്ട്‌ലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്രെയ്്ഗ് വാലസ്(58) മിച്ചല്‍ ലീസ്‌ക്ക് (59) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss