|    Aug 15 Wed, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിംബാബ്‌വേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് ആരോപണം പ്രതിപക്ഷ പ്രക്ഷോഭം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published : 3rd August 2018 | Posted By: kasim kzm

ഹരാരെ: സിംബാബ്‌വേയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭത്തിനു നേരെയുണ്ടായ സൈനിക നടപടിയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് പ്രക്ഷോഭകര്‍ക്കു നേരെ സൈനിക വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ സാനു പിഎഫ് പാര്‍ട്ടി മുന്നേറുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രതിപക്ഷമായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് (എംഡിസി) പ്രവര്‍ത്തകര്‍ കൃക്രിമം ആരോപിച്ച് തെരുവിലിറങ്ങുകയായിരുന്നു. പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനമായ ഹരാരെയില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. കടകമ്പോളങ്ങള്‍ സൈന്യം അടപ്പിച്ചു. ജനങ്ങളോട് പിരിഞ്ഞുപോവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭകാരികളെ സൈന്യം ബലപ്രയോഗത്തിലൂടെ തെരുവില്‍ നിന്നു മാറ്റുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
അതേസമയം, തലസ്ഥാന നഗരിയിലെ സംഘര്‍ഷത്തിനു കാരണം എംഡിസി നേതാക്കളാണെന്നും തെരുവില്‍ നിന്ന് അണികളെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും പ്രസിഡന്റ്് ഇമ്മേഴ്‌സണ്‍ നന്‍ഗ്വാഗെ ആവശ്യപ്പെട്ടു.
210 അംഗ പാര്‍ലമെന്റില്‍ ഭരണകക്ഷിയായ സാനു പിഎഫ് 145 സീറ്റുകള്‍ നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രതിപക്ഷത്തെ എംഡിസി സഖ്യത്തിന് 60 സീറ്റുകളേ നേടാനായുള്ളൂ. ഒരു സീറ്റില്‍ നാഷനല്‍ പാട്രിയോടിക് ഫ്രണ്ടും മറ്റു സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. സാനു പിഎഫ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി.
37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ മല്‍സരരംഗത്തില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് സിംബാബ്‌വേയില്‍ നടന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss