|    Jan 17 Tue, 2017 10:30 am
FLASH NEWS

സിംബാബ്‌വെ 25000 ജീവനക്കാരെ പിരിച്ചുവിടുന്നു

Published : 11th September 2016 | Posted By: SMR

ഹരാരെ: സാമ്പത്തിക നിയന്ത്രണത്തി—നായുള്ള നടപടികളുടെ ഭാഗമായി 25000 ജീവനക്കാരെ സിംബാബ്‌വെ സര്‍ക്കാര്‍ പിരിട്ടുവിടാനൊരുങ്ങുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനുള്ള പ്രതിസന്ധികളെ കണക്കിലെടുത്താണ് തീരുമാനം. അതേസമയം സര്‍വീസില്‍ നിലനിര്‍ത്തപ്പെടുന്ന ജീവനക്കാര്‍ക്ക് രണ്ടു വര്‍ഷത്തേക്കു ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കിയതായും സിംബാബ്‌വെ ധനകാര്യമന്ത്രി പാട്രിക്ക് ചിനമാസ അറിയിച്ചു. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി 2016ലെ ദേശീയ ബജറ്റില്‍ ജീവനക്കാരുടെ വേതനം 96.8 ശതമാനമാക്കി കുറച്ചിരുന്നു.
2016 ആദ്യപാദ കണക്കുപ്രകാരം സര്‍—ക്കാര്‍ 623 ദശലക്ഷം ഡോളര്‍ കമ്മിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്നിരുന്ന നിയന്ത്രണങ്ങള്‍ ഫലിക്കാതെ വന്നതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിനു പിന്നിലെന്നാണ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക