|    Sep 22 Fri, 2017 10:04 am
Home   >  Sports  >  Cricket  >  

സിംബാബ്‌വെയ്‌ക്കെതിരേ പരമ്പര; അഫ്ഗാനിസ്താന്‍ ഐസിസിയുടെ ടോപ് 10ല്‍

Published : 7th January 2016 | Posted By: swapna en

afghanistan-celeb-scotland

ധക്ക: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങില്‍ അഫ്്ഗാനിസ്താന്‍ ആദ്യ പത്തില്‍ ഇടം നേടി. ആദ്യമായാണ് ടീം ഈ നേട്ടം കൈവരിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കിയതോടെയാണ് അഫ്ഗാനിസ്താന്റെ റാങ്കിങിലെ മുന്നേറ്റം. സിംബാബ്‌വെ ഉയര്‍ത്തിയ 249 റണ്‍സ് ഗുല്‍ബാദിന്‍ നെയ്ബിന്റെ ഉഗ്രന്‍ ബാറ്റിങില്‍ അഫ്ഗാന്‍ പിന്തുടരുകയായിരുന്നു. രണ്ടു വിക്കറ്റ് ശേഷിക്കെയാണ് അഫ്ഗാന്‍ ജയം. കഴിഞ്ഞ ഒക്ടോബറിലും സിംബാബ് വെയ്‌ക്കെതിരേ അഫ്ഗാന്‍ പരമ്പര നേടിയിരുന്നു.  സ്‌കോര്‍ സിംബാബ്‌വെ: 248 (49.5), അഫ്ഗാനിസ്താന്‍: 254-8(49.4)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക