|    Jan 23 Mon, 2017 8:32 pm
FLASH NEWS

സിംഗൂര്‍ ഭൂമി തിരിച്ചുനല്‍കാന്‍ നടപടി

Published : 4th September 2016 | Posted By: SMR

സിംഗൂര്‍: സിംഗൂരില്‍ ടാറ്റയ്ക്കു വേണ്ടി മുന്‍ ഇടതു സര്‍ക്കാര്‍ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ തിരിച്ചുനല്‍കാന്‍ തൃണമൂല്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഭൂമി തിരികെ കര്‍ഷകര്‍ക്ക് നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഊര്‍ജിത നടപടി. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേ നടപടികളാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി കാടുമൂടിക്കിടന്ന ഭൂമിയില്‍ പോലിസ് സാന്നിധ്യത്തിലാണ് നടപടികള്‍. ഉപഗ്രഹ നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് സര്‍വേ. ഇതിനു പുറമേ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിച്ച് രണ്ടാഴ്ച കൊണ്ട് സര്‍വേ പൂര്‍ത്തീകരിക്കാനാവുമെന്നു കരുതുന്നതായി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി മജി പറഞ്ഞു. ജില്ലാ കലക്ടര്‍, പോലിസ് സൂപ്രണ്ട്, റവന്യു, കൃഷിവകുപ്പ് മേധാവികളും സ്ഥലത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക