|    Oct 21 Sat, 2017 10:47 am
Home   >  Todays Paper  >  page 9  >  

സിംഗപ്പൂര്‍ ആക്രമണശ്രമം പരാജയപ്പെടുത്തി

Published : 6th August 2016 | Posted By: SMR

ജക്കാര്‍ത്ത/സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ആക്രമണത്തിനു ലക്ഷ്യമിട്ട ആറ് പേരെ ഇന്തോനീസ്യന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇന്തോനീസ്യയിലെ ബതാമില്‍നിന്ന് സിംഗപ്പൂരിലെ മറീന ബേ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്താനായിരുന്നു സംഘം ലക്ഷ്യമിട്ടതെന്ന് പോലിസ് അറിയിച്ചു.
കാതിബാ ഗിഗിഹ് റഹ്മത് സംഘാംഗങ്ങളായ ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തില്‍ 19 മുതല്‍ 46 വയസ്സുവരെയുള്ളവര്‍ ഉള്‍പ്പെടുന്നതായും പോലിസ് അറിയിച്ചു.
സംഘത്തലവനായ ഗിഗിഹ് റഹ്മത് ദേവ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ബഹ്‌റുന്‍ നയിമുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തതായി പോലിസ് അറിയിച്ചു.
ആക്രമണപദ്ധതിക്കു പിറകിലെ ലക്ഷ്യം വ്യക്തമല്ല. റോക്കറ്റ് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്താന്‍ ശ്രമിച്ചതെന്നതിനു തെളിവുകള്‍ ലഭിച്ചതായും ബഹ്‌റുന്‍ നയിമിന്റെ സഹായത്തോടെ മിസൈല്‍ ലഭ്യമാക്കാനായിരുന്നു പദ്ധതിയെന്നും പോലിസ് പറഞ്ഞു. ആക്രമണശ്രമത്തെ തുടര്‍ന്ന് സിംഗപ്പൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക