|    Oct 23 Mon, 2017 7:05 pm
FLASH NEWS

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതികള്‍ കേരളം വിട്ടെന്ന്

Published : 22nd June 2017 | Posted By: fsq

 

വടക്കാഞ്ചേരി: സിംഗപ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതികള്‍ കേരളം വിട്ടതായി സൂചന. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഹിദായത്ത്, തമിഴ്‌നാട് തൂത്തുകുടി സ്വദേശി മണികണ്ഠന്‍, സഹോദരന്‍ രമേശ്കുമാര്‍, കൊല്ലം ഓച്ചിറ സ്വദേശി അനീഷ്, കാണങ്ങാട് ബാവ നഗര്‍ നന്ദനത്തില്‍ അബൂബക്കര്‍ എന്നിവര്‍ക്കെതിരേയാണ് തട്ടിപ്പിനിരയായവരുടെ പരാതിയില്‍ വടക്കാഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇതില്‍ ഹിദായത്ത്, അബൂബക്കര്‍ എന്നിവരാണ് മുഖ്യപ്രതികള്‍. ഇവര്‍ ഇതിനു മുമ്പും ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ തട്ടിപ്പിനിരയായവര്‍ വടക്കാഞ്ചേരി പോലിസില്‍ പരാതിയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സംഗപ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും അതോടൊപ്പം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലും ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്‍കിയാണ് വിസയ്ക്കായി പണം തട്ടിയെടുത്തിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക