|    Jan 20 Fri, 2017 2:58 am
FLASH NEWS

സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

Published : 28th July 2016 | Posted By: SMR

പാലക്കാട്: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാല്‍പതോളം പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പാലക്കാട് ആലത്തൂര്‍ ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട് വീട്ടില്‍ സുമേഷ്,  സുഹൃത്തുക്കളായ ഗുജറാത്ത് സ്വദേശി നിമേഷ് ഭായ് സി പട്ടേല്‍, കൊല്‍ക്കത്ത സ്വദേശി കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നാല്‍പതു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇവര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ജൂണ്‍ ആറിനാണ് സുമേഷ് എറണാകുളത്തു വച്ച് പാസ്‌പോര്‍ട്ട്, വിസ, ഹോട്ടല്‍പാസ്, ടിക്കറ്റ് എന്നിവ വാങ്ങുകയും 16ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോവാമെന്നറിയിക്കുകയും ചെയ്തത്. അന്നു യാത്ര പോവാന്‍ സാധിക്കാതെ വന്നപ്പോള്‍ സുഹൃത്ത് നിമേഷ് ഡല്‍ഹി എമിഗ്രേഷനില്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്നും മൂന്നു ദിവസം കഴിഞ്ഞ് പോവാമെന്നും അറിയിച്ചു. അതിനുശേഷം പലകാരണങ്ങള്‍ പറഞ്ഞ് സുമേഷ് ഒഴിഞ്ഞുമാറിയപ്പോഴാണ് യുവാക്കള്‍ക്ക് തട്ടിപ്പ് മനസ്സിലായത്.
തുടര്‍ന്ന് യുവാക്കള്‍  ഡിജിപിക്ക് പരാതി നല്‍കുകയും എറണാകുളം അമ്പലമേട് പോലിസ് സുമേഷിനെ അറസ്റ്റ് ചെയ്യ€ുകയും ചെയ്തു. തട്ടിപ്പിനിരയായ കാസര്‍കോട് സ്വദേശി ജോബിന്റെ പരാതി പ്രകാരം അമ്പലമേട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.  സുമേഷിനെ ചോറ്റാനിക്കര ജെഎഫ്‌സിഎം കോടതി കഴിഞ്ഞ എട്ടാം തിയ്യതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും സുമേഷ് ജാമ്യത്തിലിറങ്ങി. മാത്രമല്ല തട്ടിപ്പുകേസിലെ പ്രതിയായിരുന്നിട്ടു കൂടി പ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പോലിസ് മാധ്യമങ്ങള്‍ക്കു നല്‍കിയില്ല. സുമേഷിന്റെ സുഹൃത്തുക്കളെക്കുറിച്ച് യാതൊരു അന്വേഷണവും പോലിസ് നടത്തിയിട്ടില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. നേരിട്ടു പണം കൊടുത്തവരുടെ കേസ് മാത്രമേ ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയൂവെന്നും സുമേഷ് നിരപരാധിയാണെന്നുമാണ് പോലിസ് ഭാഷ്യമെന്നും ഇവര്‍ പറയുന്നു.
പോലിസ് അനാസ്ഥയ്‌ക്കെതിരേയും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കുമെന്നും പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി സക്കീര്‍ ഹുസ്സൈന്‍, സന്തോഷ് ഇരിങ്ങാലക്കുട, കാസര്‍കോട് സ്വദേശികളായ ദിലീപ്, ജോബീസ് എന്നിവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക