|    Oct 24 Wed, 2018 3:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിംഗപ്പൂരിന് ആദ്യ വനിതാ പ്രസിഡന്റ്‌

Published : 14th September 2017 | Posted By: fsq

 

സിംഗപ്പൂര്‍ സിംഗപ്പൂരിന്റെ ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റ്. മുന്‍ പാര്‍ലമെന്റ് സ്പീക്കറും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ മലായ് വംശജയുമായ ഹലീമാ യാക്കൂബാണ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഹലീമയുടെ എതിരാളികളെ മല്‍സരത്തില്‍ നിന്നു വിലക്കിയത്. ഇതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹലീമയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. 63കാരിയായ ഹലീമ ഇന്നു സ്ഥാനമേല്‍ക്കുമെന്നാണ് വിവരം.  സല്ലേഹ് മരികാന്‍, ഫരീദ്ഖാന്‍ എന്നീ രണ്ടുപേരാണ് ഹലീമക്കെതിരേ മല്‍സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ആസ്തി സംബന്ധിച്ച യോഗ്യതകള്‍ പാലിക്കാത്തതിനാലാണ് ഇരുവരെയും മല്‍സരത്തില്‍നിന്ന് വിലക്കിയത്. ഇതോടെയാണ് ഹലീമയുടെ വിജയമുറപ്പായത്. തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടന്ന പ്രസംഗത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കെല്ലാം അവര്‍ നന്ദി അറിയിച്ചു.   അതേസമയം, തിരഞ്ഞെടുപ്പ് നടത്താതെ വിജയം പ്രഖ്യാപിച്ചത് രാജ്യത്ത് ജനാധിപത്യപ്രക്രിയകളുടെ അഭാവമാണ് കാണിക്കുന്നതെന്ന വിമര്‍ശനവുമുയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss