|    Mar 23 Thu, 2017 8:05 pm
FLASH NEWS
Home   >  Sports  >  Cricket  >  

സാഹ ഇന്ത്യയിലെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍: വിരാട് കോഹ്‌ലി

Published : 5th October 2016 | Posted By: SMR

കൊല്‍ക്കത്ത:  വൃധിമാന്‍ സാഹ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍ ആണെന്നും വാലറ്റത്തെ സാഹയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ ഊര്‍ജമായി മാറിയതെന്നും ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ 178 റണ്‍സിന് തോല്‍പ്പിച്ച് പ രമ്പര നേടിയ ശേഷമാണ് കോഹ്‌ലി സാഹയെ വാനോളം പുകഴ്ത്തിയത്. സാഹ രണ്ടിന്നിങ്‌സി ലും പുറത്താകാതെ അര്‍ധശതകം നേടിയിരുന്നു. സാഹ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
പരമ്പര വിജയത്തോടെ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ പിന്തള്ളി ലോക ടെസ്റ്റ് ക്രിക്കറ്റിന്റെ തലപ്പത്തെത്തിയിരുന്നു.
ടെസ്റ്റില്‍ സ്ഥിരതയ്ക്കാണ് പ്രാധാന്യം. നിലവിലെ യുവനിരയെ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും വരും മല്‍സരങ്ങളിലും ടീമിന് മികച്ച പ്രകടനത്തിന് സാധിക്കുമെന്നും കോഹ്‌ലി പറഞ്ഞു.
അവസരത്തിനൊത്ത് ടീമിലെ താരങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് ടീമിന് ആധികാരിക വിജയം സമ്മാനിച്ചത്. രോഹിത് ശര്‍മ വാലറ്റത്ത് നടത്തിയ പ്രകടനം ഇന്ത്യക്ക്  മുതല്‍കൂട്ടായി. ചേതേശ്വ ര്‍ പുജാരയുടെയും സ്ഥിരതയാര്‍ന്ന പ്രകടനവും കിവീസിനെതിരെ വിജയം എളുപ്പമാക്കാന്‍ സഹായിച്ചുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
ധവാന് പരിക്ക്; കരുണ്‍ ടെസ്റ്റ് ടീമില്‍
ന്യൂഡല്‍ഹി: ഇന്ത്യ -ന്യൂസില ന്‍ഡ് മൂ ന്നാംടെസ്റ്റി ല്‍ ശിഖര്‍ ധവാനില്ല. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ധവാനെ മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. രണ്ടാമിന്നിങ്‌സിലെ ബാറ്റിങിനിടെ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത്  കൈവിരലി ല്‍ ഇടിച്ചാണ് ധവാന് പരിക്ക് പറ്റിയത്. പകരമായി മുംബൈയു ടെ മലയാളി താരം കരുണ്‍ നായരെ ടീമില്‍ ഉ ള്‍പ്പെടുത്തി.
ദുലീപ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു ആദ്യമായി ടെസ്റ്റ് ടീമിലേക്കു വഴിതുറന്നത്.
എന്നാല്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീറിന് മൂ ന്നാം ടെസ്റ്റില്‍ അവസരം ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

(Visited 152 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക