|    Dec 14 Thu, 2017 1:40 pm
FLASH NEWS

സാഹിത്യ പ്രതിഭയായി ജിനാന്‍ അഷ്‌റഫ്

Published : 2nd March 2016 | Posted By: SMR

തലശ്ശേരി: സര്‍വകലാശാലാ കലോല്‍സവത്തില്‍ രചനാ മല്‍സരങ്ങളുടെ വിധിപ്രഖ്യാപനം പൂര്‍ണമായപ്പോള്‍ സാഹിത്യ പ്രതിഭയായത് ജിനാന്‍ അഷ്‌റഫ്. നേരത്തെ ഉറുദു വിഭാഗത്തില്‍ കഥ, കവിത, പ്രസംഗ മല്‍സരം എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്രണ്ണന്‍ കോളജിലെ ബിഎ ഉറുദു വിദ്യാര്‍ഥിനി സി ഷഫരിയെയാണ് സാഹിത്യ പ്രതിഭയായി പ്രഖ്യാപിച്ചത്. എന്നാല്‍ കഥ, തിരക്കഥ (ഫീച്ചര്‍ ഫിലിം) ഒന്നാം സ്ഥാനവും, തിരക്കഥ (ഡോക്യുമെന്ററി) നിരൂപണം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി പാലയാട് കാംപസിലെ ഒന്നാം വര്‍ഷ എംഎം വിദ്യാര്‍ഥിനി ജിനാന്‍ അഷ്‌റഫ് മുന്നിലെത്തുകയായിരുന്നു. കൃഷ്ണ മേനോന്‍ വനിതാ കോളജില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കഥയ്ക്കും തിരക്കഥയ്ക്കും ഒന്നാം സ്ഥാനം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക