|    Jan 22 Sun, 2017 5:53 pm
FLASH NEWS

സാഹിത്യ പരിഷത്ത് പുരസ്‌കാരം യുഎ ഖാദറിന് സമ്മാനിച്ചു

Published : 17th July 2016 | Posted By: SMR

കൊച്ചി: സാഹിത്യപരിഷത്ത് പുരസ്‌കാരം യു എ ഖാദറിന് ഡോ. എം ലീലാവതി സമ്മാനിച്ചു. തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന് പുരസ്‌കാരം നല്‍കാന്‍ വളരെ വൈകിപ്പോയെന്ന് എം ലീലാവതി പറഞ്ഞു.ഖസാക്കിന്റെ ഇതിഹാസത്തേക്കാളും, ദേശത്തിന്റെ കഥയേക്കാളും ഒട്ടും പിറകിലല്ല തൃക്കോട്ടൂര്‍ പെരുമ എന്ന് എം ലീലാവതി അഭിപ്രായപ്പെട്ടു. ബര്‍മയില്‍ ജനിച്ച യു എ ഖാദര്‍ ദേശസങ്കല്‍പത്തെ മാറ്റിമറിച്ച എഴുത്തുകാരനാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പി സുരേന്ദ്രന്‍ പറഞ്ഞു. ആഴങ്ങളില്‍ നിന്നുള്ള ഉദ്ഖനനം പോലെയാണ് അദ്ദേഹത്തിന്റെ കൃതികള്‍. തെയ്യത്തേയും കാവുകളെയും കുറിച്ചിടുന്ന സമൃദ്ധമായ എഴുത്താണ് യു എ ഖാദറിന്റെതെന്നും അദ്ദേഹത്തിന് താരതമ്യങ്ങളില്ലെന്നും പി സുരേന്ദ്രന്‍ പറഞ്ഞു.
മര്‍മം അറിയാതെ രചന നടത്തിയയാളാണ് താനെന്ന് യു എ ഖാദര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.രചനയുടെ മര്‍മം അറിയാത്തവര്‍ വിള തിന്നു നശിപ്പിക്കുന്ന പശുവിനെ തല്ലുന്നത് പോലെ തലങ്ങും വിലങ്ങും തല്ലും. പതുക്കെ ആണെങ്കിലും താന്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, എന്‍ കെ എ ലത്തീഫ്, പ്രഫ. പി എ ഇബ്രാഹിം കുട്ടി, രഘുനാഥന്‍ പറളി എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക