|    Jun 21 Thu, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്

Published : 6th October 2017 | Posted By: fsq

 

സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിന്. നോവലിസ്റ്റ് എന്നതിനു പുറമെ ചെറുകഥാകൃത്ത്, തിരക്കഥാ രചയിതാവ് നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കോളമെഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. നാലു തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1989ല്‍ അദ്ദേഹത്തിന്റെ ‘ദി റിമെയിന്‍സ് ഓഫ് ദി ഡേ’ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. എ പേയ്ല്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദ ഫ്‌ളോട്ടിങ് വേള്‍ഡ്, നെവര്‍ ലെറ്റ് മി ഗോ, ദ റിമെയിന്‍സ് ഓഫ് ദി ഡേ, ദ അണ്‍കണ്‍സോള്‍ഡ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss