|    Aug 18 Sat, 2018 12:18 am
FLASH NEWS

സാഹിത്യ അക്കാദമി മീന്‍ പെരുമ: ആര്‍ട്ടിസ്റ്റ് ക്യാംപ് ഇന്ന് അഴിത്തലയില്‍

Published : 9th September 2017 | Posted By: fsq

 

കാസര്‍കോട്്: കേരള സാഹിത്യ അക്കാദമി നീലേശ്വരം അഴി—ത്തല കടപ്പുറത്ത് 15,16,17 തീയ്യതികളില്‍ നടത്തുന്ന കടലെഴുത്തുകള്‍-കടല്‍, കടലോര ജീവിത പഠനസമ്മേളനത്തിന്റെ ഭാഗമായുള്ള മീന്‍പെരുമ എന്ന പ്രദര്‍ശനത്തിലേക്കുള്ള പെയിന്റിങുകള്‍ ഒരുക്കാനുള്ള ആര്‍ട്ടിസ്റ്റ് ക്യാംപ് അഴിത്തല ബോട്ട് ജെട്ടി പരിസരത്ത് ഇന്ന് നടക്കും. രാജേന്ദ്രന്‍ പുല്ലൂര്‍, ശ്യാമ ശശി, ബിജു കാഞ്ഞങ്ങാട്, വിനോദ് അമ്പലത്തറ, രജനി, മോഹന ചന്ദ്രന്‍, ഇ വി അശോകന്‍, വിനീത്, അനില്‍ തമ്പായി, ജയദേവന്‍ അണ്ടോള്‍, ബാബു മേക്കാടന്‍, പി വി ശ്യാം പ്രസാദ്, വിപിന്‍ ടി പാലോത്ത്, വി ധനരാജ് തുടങ്ങിയ കലാകാരന്മാര്‍ ഇവിടെ ഒത്തുചേര്‍ന്ന് അക്രിലിക് മാധ്യമത്തില്‍ മീന്‍ ചിത്രങ്ങള്‍ വരയ്ക്കും. മീന്‍ പെരുമയില്‍ മീന്‍ പേരുകളുടെ വിസ്മയാവഹമായ വൈവിധ്യമാണ് വിഷയം. നാടന്‍ സര്‍ഗാത്മകതയും ഭാഷാപരമായ സൂക്ഷ്മതയും തൊഴില്‍ വഴക്കവും സംഗമിക്കുന്ന സാംസ്‌കാരിക സ്ഥാനങ്ങളാണ് മീന്‍ പേരുകള്‍. മീന്‍ പേരുകളുടെ ഉല്‍പത്തിയെക്കുറിച്ചുള്ള ജനകീയമായ അന്വേഷണത്തിന്റെ ഫലമാണ് മീന്‍പെരുമ എന്ന പ്രദര്‍ശനം. മീന്‍ പിടുത്തക്കാരും ഭാഷാവിദഗ്ധരും ഒന്നിച്ചിരുന്നാണ് പാനലുകള്‍ തയ്യാറാക്കിയത്. ചിത്രകാരന്മാരുടെ സംഭാവന കൂടി വരുന്നതോടെ പ്രദര്‍ശനപ്പന്തല്‍ വര്‍ണ്ണാഭമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss