|    May 27 Sat, 2017 7:18 pm
FLASH NEWS

സാഹിത്യവും സിനിമയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍: സി വി ബാലകൃഷ്ണന്‍

Published : 21st March 2017 | Posted By: fsq

 

കോട്ടയം: സാഹിത്യവും സിനിമയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന് സി വി ബാലകൃഷ്ണന്‍. സാഹിത്യം സിനിമയ്ക്ക് മുമ്പേ വന്നിരുന്നു.
സാഹിത്യത്തിന്റെ ചരിത്രം നോക്കുമ്പോള്‍ സിനിമയ്ക്ക് മുമ്പേ തന്നെ സിനിമ അതിന്റെ പ്രൗഢി കരസ്ഥമാക്കി. സാഹിത്യബന്ധിതമായല്ല സിനിമ തുടങ്ങുന്നത്. സാഹിത്യത്തിന്റെ അടിസ്ഥാന ഘടകം വാക്കാണ്. എഴുത്തുകാരന്‍ അവന്റെ ആശയങ്ങള്‍ വാക്കുകള്‍ കൊണ്ട് ചിട്ടപ്പെടുത്തുന്നു. വായനക്കാരന്‍ അതു തന്റെ ബോധത്തിനനുസരിച്ച് ദൃശ്യവല്‍ക്കരിക്കുന്നു. ഓരോ വായനക്കാരനും അതുവ്യത്യസ്തമായാണ് ഉള്‍ക്കൊള്ളുന്നത്.
1855 മുതല്‍ 1865 വരെ കോട്ടയം സിഎംഎസ് കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണക്കായി സിഎംഎസ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച കോളിന്‍സ് സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ബാബു ചെറിയാന്‍, ശ്രീമതി മിനി മറിയം സഖറിയ സംസാരിച്ചു. ഇന്ത്യയിലെ ആദ്യ കലാലയമാസികയായ വിദ്യാസംഗ്രഹത്തിന് തുടക്കം കുറിച്ച റവ. റിച്ചാര്‍ഡ് കോളിന്‍സ് ‘മലയാണ്മ നിഘണ്ടു’ എന്ന ആദ്യ ഏകഭാഷാനിഘണ്ടുവിന്റെ കര്‍ത്താവ് കൂടിയാണ്. എ ഷോര്‍ട്ട് ഗ്രാമര്‍ ആന്‍ഡ് അനാലിസിസ് ഓഫ് മലയാളം ലാംഗ്വേജ്, മിഷനറി എന്റര്‍പ്രൈസസ് ഇന്‍ ദി ഈസ്റ്റ്, ബുദ്ധിസം ഇന്‍ സിലോണ്‍, കൃഷ്ണ ആന്‍ഡ് സോളാര്‍ മിത്ത്‌സ് തുടങ്ങി പത്തോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡോ. കെ എം ജോര്‍ജ്, ടി എന്‍ ജയചന്ദ്രന്‍, പ്രഫ. എം കെ സാനു, ഡോ. എ ടി ദേവസ്യ, വര്‍ഗീസ് കെ ജോര്‍ജ്, പ്രഫ. ഓംചേരി എന്‍ എന്‍ പിള്ള തുടങ്ങിയ പണ്ഡിതന്മാര്‍ കാലാകാലങ്ങളില്‍ കോളിന്‍സ് സ്മാരക പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day