|    Aug 18 Sat, 2018 10:08 pm
FLASH NEWS

സാഹിത്യം മികച്ച സാംസ്‌കാരിക വിനിമയം: ഡോ. മര്‍യം ശിനാസി

Published : 9th August 2018 | Posted By: kasim kzm

ഫറോക്ക്്: സാഹിത്യം മികച്ച സാംസ്‌കാരിക വിനിമയമാണെന്നും ഇന്‍ഡോ യുഎഇ ബന്ധം മാതൃകാപരമാണെന്നും ഷാര്‍ജ ദാര്‍ അല്‍ ജാസ്മിന്‍ ചീഫ് എക്‌സികുട്ടീവും അറബി എഴുത്തുകാരിയുമായ ഡോ. മര്‍യം ശിനാസി. ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗവും മദ്രാസ് യൂണിവേഴ്‌സിറ്റി അറബി വിഭാഗവും ഷാര്‍ജ ദാര്‍ അല്‍ ജാസ്മിനും സംയുക്തമായി ഇ ന്‍ഡോ യുഎഇ സാഹിത്യവിനിമയം” എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
സാംസ്‌കാരിക തലത്തിലുള്ള ഇന്‍ഡോ അറബ് ബന്ധം ശ്രദ്ധേയമെന്ന് പ്രഭാഷണം നിര്‍വഹിച്ച ഇന്‍ഡോ അറബ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. സെമിനാറിനോടനുബന്ധിച്ച്‌ദേശീയതലത്തില്‍ നടന്ന കവിതാ രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മര്‍യം ശിനാസി നിര്‍വ്വഹിച്ചു. ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്ക് ജേര്‍ണല്‍ ഫാറൂഖ് കോളജ് മാനേജര്‍ സി പി കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു.
ഡോ. മര്‍യം ശിനാസിക്കുള്ള ഉപഹാരം മാനേജ്‌മെന്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ.കുഞ്ഞലവി സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം നസീര്‍ അധ്യക്ഷത വഹിച്ചു. കേരളന്യൂനപക്ഷക്ഷേമവിഭാഗം ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍ കുട്ടി, ഡോ. കെ എം മുഹമ്മദ്, ഡോ. കെ വി വീരാന്‍ മൊയ്തീന്‍, മുസ്തഫ ഫാറൂഖി, ഡോ. അബ്ദുല്‍ മജീദ് ഇ, ശിഹാബുദ്ധീന്‍ ബി ടി, അബ്ദുല്ല അമാനത്ത്, ഡോ. യൂനുസ് സലീം, ഡോ. സാജിദ്, ഡോ. അബ്ദുല്‍ മജീദ് ടി, ഡോ. അബ്ദുല്‍ ജലീല്‍ എം, ഡോ. സഗീറലി, ഡോ. അലി നൗഫല്‍, ഡോ. അബ്ബാസ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss