|    Feb 23 Fri, 2018 6:03 pm
FLASH NEWS

സാഹസിക വിമാനയാത്രയുടെ കൗതുകത്തില്‍ എന്‍സിസി കാഡറ്റുകള്‍

Published : 28th January 2017 | Posted By: fsq

 

കൊച്ചി: ആകാശത്തു നിന്ന് കൊച്ചി നഗരം കണ്ട ആഹ്ലാദത്തിലാണ് പുല്ലേപ്പടി, ദാറുല്‍ ഉലൂം സ്‌കൂളിലെ എന്‍സിസി കാഡറ്റുകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മൈക്രേലൈറ്റ് വിമാനത്തില്‍, സാഹസിക യാത്രയും വൈമാനിക പരിശീലനവും അവിസ്മരണീയമായ അനുഭവമായി. സ്‌കൂളിലെ പത്ത് കേഡറ്റുകള്‍ക്കാണ് കൊച്ചി നേവല്‍ ബെയ്‌സ് റണ്‍വേയില്‍ നിന്നാരംഭിച്ച പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ആകാശത്തിലൂടെ പറന്നകലുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കികൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ വിമാനം പറത്തുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ പഠിക്കുകയും വിമാനം പറത്തുന്നതില്‍ പങ്കാളികളാവുകയും ചെയ്തു. ഈ വിദ്യാലയത്തിലെ എന്‍സിസി കാഡറ്റുകളായ അഫ്ഹാം മുനീര്‍, ഫര്‍ഹാന, സഫ്രീന്‍, ജ്യോതിക, ജബീര്‍, ആഷിഖ്, അസ്‌ലഹ, മുഹമ്മദ് നിയാസ്, ആഷിഖ്, ആസിഫ്, തന്‍സീല എന്നിവര്‍ക്കാണ് ആകാശയാത്രയ്ക്കുള്ള അവസരം ലഭിച്ചത്. 1200 അടി ഉയരത്തില്‍ 20 മിനിറ്റ് വീതമുള്ള പറക്കലിന് കമാന്‍ഡിങ് ഓഫിസര്‍, വിജ്കമാണ്ടര്‍, വി ഗണേഷ് നാരായണന്‍, എന്‍സിസി ഓഫിസര്‍, ലാജിദ് എസ് നേതൃത്വം നല്‍കി. സ്‌കൂളിലെ മറ്റ് എന്‍സിസി കാഡറ്റുകള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശീലന പറക്കലിന് അവസരമൊരുക്കുമെന്ന് കമാന്‍ഡിങ് ഓഫിസര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss