|    Sep 24 Mon, 2018 10:55 am
Home   >  Todays Paper  >  page 12  >  

സാഹസികയാത്രയുമായി കൗസ്തുഭും ഷാഞ്ജലിയും

Published : 28th January 2017 | Posted By: fsq

 

കോഴിക്കോട്: ആഞ്ഞടിക്കുന്ന തിരമാലകളെ വകവയ്ക്കാതെ കയാക്കിങില്‍ കടലിലൂടെ കൗസ്തുഭ് ഖഡെയും സമാന്തരമായി റോഡ് മാര്‍ഗം സൈക്കിളില്‍ കൂട്ടുകാരി ഷാഞ്ജലി ഷഹിയും നടത്തുന്ന സാഹസികയാത്ര കോഴിക്കോട്ടെത്തി. കയാക്കിങ് പ്രോല്‍സാഹനവും രാജ്യത്തെ ജലാശയങ്ങളുടെ സംരക്ഷണത്തിനായി ബോധവല്‍ക്കരണവുമാണ് യാത്രയുടെ ലക്ഷ്യം. ഗുജറാത്തിലെ കച്ചില്‍ നിന്ന് നവംബര്‍ 17ന് തുടങ്ങിയ ഇരുവരുടെയും യാത്ര ഫെബ്രുവരി അഞ്ചിന് കന്യാകുമാരിയിലെത്തും. ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിക്കുകയെന്നതും യാത്രയുടെ ഉദ്ദേശ്യമാണ്. കന്യാകുമാരിയില്‍ എത്തുന്നതോടെ പശ്ചിമതീരം വഴി 3,000 കിലോമീറ്റര്‍ കയാക്കിങ് നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി കൗസ്തുഭ് മാറും. ഷാഞ്ജലി അപ്പോഴേക്കും സൈക്കിളില്‍ 3,500 കിലോമീറ്റര്‍ പിന്നിടും. ആറു സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും കടന്നുപോവുന്ന യാത്ര ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ദമന്‍ ദിയു, മാഹി എന്നിവിടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.കഴിഞ്ഞ ദിവസമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്. ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി. മുംബൈയില്‍ ഒരേ കമ്പനിയില്‍ ജോലിചെയ്തിരുന്ന ഇരുവരും അത് ഉപേക്ഷിച്ചാണ് പൂര്‍ണമായും യാത്രകളിലേക്കു കടന്നത്. പകല്‍ മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച് രാത്രി ഷാഞ്ജലി തീരദേശത്തേക്കെത്തും. അവിടെ കൗസ്തുഭും എത്തും. അങ്ങനെയാണ് ഓരോ ദിവസവും ഇവര്‍ യാത്രചെയ്യുന്നത്. ചടങ്ങില്‍ കൗശിക് കൊടിത്തൊടി പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss