|    Apr 20 Fri, 2018 12:45 pm
FLASH NEWS
Home   >  Life  >  Travel and Food  >  

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ‘മരണക്കുളം’

Published : 26th June 2016 | Posted By: mi.ptk

pool-of-death

ഒഴിവുസമയങ്ങളില്‍ യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ആ യാത്രകള്‍ സാഹസിക നിറഞ്ഞതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്ദര്‍ശിക്കാവുന്ന ഒരിടമുണ്ട് അമേരിക്കയില്‍.  അമേരിക്കയിലെ ഹവായിയില്‍ കിപു വെള്ളച്ചാട്ടത്തിനടുത്തുള്ള ‘പൂള്‍ ഓഫ് ഡത്ത’് ആണ് ആ മാസ്മരിക സ്ഥലം. പക്ഷേ, പോകുന്നതിന് മുന്‍പ് നൂറ് വട്ടം ചിന്തിക്കണം. കാരണം വെറുമൊരു സാഹസികനായാല്‍ പോര, അതിസാഹസികനും നീന്തലില്‍ പ്രഗത്ഭനുമായിരിക്കണം. കാരണം നാട്ടിലെ പുഴയിലും തോട്ടിലും വല്ലപ്പോഴും നീന്തി പരിചയമുള്ളവര്‍ക്ക് മരണക്കുളത്തിലെ തിരമാലകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.

pool-of-death-01
കാലാവസ്ഥാ വ്യതിയാനവും പതഞ്ഞുപൊങ്ങുന്ന തിരമാലകളും നിങ്ങളെ അപകടപ്പെടുത്തിയേക്കാം. എന്നാല്‍ പ്രദേശവാസികളാരും മരണക്കുളത്തില്‍ മുങ്ങിത്താണിട്ടില്ലത്ര. വ്യക്തമായ ധാരണയില്ലാതെ വരുന്ന വിനോദ സഞ്ചാരികളാണ് മരിക്കുന്നവരിലേറെയും.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരുകൂട്ടം നീന്തല്‍ വിദഗ്ധര്‍ മരണക്കുളത്തില്‍വെച്ച് എടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മരണക്കുളത്തിലെ അപകടസാധ്യതകളെല്ലാം ഈ വീഡിയോയില്‍ വ്യക്തമായി കാണാം.
മരണക്കുളം സന്ദര്‍ശിക്കാന്‍ പോകുന്ന കാര്യം പോലും നൂറ് തവണ ആലോചിച്ച ശേഷം മാത്രം തീരുമാനിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss