|    Oct 22 Mon, 2018 1:38 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

സാശ്രയ ഫീസ് വര്‍ദ്ധനവ് ; വിദ്യാര്‍ത്ഥികളുടെ കണ്ണീരൊപ്പണം എസ്.ഡി.പി.ഐ

Published : 1st September 2017 | Posted By: G.A.G

കോഴിക്കോട് : അര്‍ഹത നേടിയ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ ഫീസ് വര്‍ദ്ധനവിനെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. താങ്ങാനാവുന്നതിലും വലിയ ഫീസ് കാരണം യോഗ്യത നേടിയ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. ഉന്നത വിദ്യഭ്യാസം അതിസമ്പന്നര്‍ക്ക് മാത്രമുള്ള ഒരു സംസ്‌കാരമായി മാറിയിരിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠനം നടത്താന്‍ സാഹചര്യം ഒരുക്കുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണം സര്‍ക്കാര്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനിയര്‍ MA സലീം, നജീബ് അത്തോളി, സലീം കാരാടി, മുസ്തഫ പാലേരി, റസാക്ക് മാക്കൂല്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss