|    Nov 21 Wed, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സാലറി ചാലഞ്ച്: സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ധനവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിലവില്‍ വാങ്ങിയ വിസമ്മതപത്രത്തിനു പകരം സര്‍ക്കാര്‍ സമ്മതപത്രം വാങ്ങും. സാലറി ചാലഞ്ചിനെതിരേ ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു ധനവകുപ്പിന്റെ നടപടി.
കോടതിവിധിയനുസരിച്ച് വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ ഉത്തരവില്‍ ഭേദഗതിവരുത്തിയിട്ടുണ്ട്. നിലവില്‍ പുറപ്പെടുവിച്ച ഉത്തരവിലെ 10, 11 മാര്‍ഗനിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. വിമുഖതയുള്ളവരൊഴികെ ജീവനക്കാരെല്ലാം സംഭാവന നല്‍കണമെന്നും വിമുഖതയുള്ളവര്‍ വിസമ്മതപത്രം നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നതാണു സര്‍ക്കാര്‍ ഉത്തരവിലെ 10ാംവ്യവസ്ഥ. തുക നല്‍കാന്‍ സന്നദ്ധരായവരില്‍ നിന്ന് ഡിഡിഒമാര്‍ സമ്മതപത്രം സമാഹരിക്കേണ്ടതാണ്. സമ്മതപത്രം നല്‍കിയവരില്‍ നിന്നു മാത്രമേ ഈമാസം മുതല്‍ തുക ഈടാക്കൂ. എന്നാല്‍ നിലവില്‍ ഒരു മാസത്തെ ശമ്പളം വിവിധ ഓപ്ഷനുകള്‍ വഴി സമ്മതം നല്‍കിയവര്‍ വീണ്ടും സമ്മത പത്രം നല്‍കേണ്ടതില്ല. ഇത്രയും തുക നല്‍കാന്‍ സാധിക്കാത്ത ജീവനക്കാര്‍ അവരുടെ സാമ്പത്തികശേഷി അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കിയാല്‍ മതിയാവും. പുതുതായി സ്‌കീമില്‍ അംഗമാവുന്ന ജീവനക്കാരില്‍ നിന്ന് സ്പാര്‍ക്ക് മുഖാന്തരം ഒരു മാസത്തെ ശമ്പളം ഒന്നായോ പത്തോ അതില്‍ കുറവ് ഗഡുക്കളായോ കുറവ് ചെയ്യേണ്ടതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss