|    Nov 20 Tue, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സാലറി ചലഞ്ച്: സര്‍ക്കാര്‍ പ്രതികാര നടപടികളില്‍ നിന്നു പിന്മാറണം

Published : 2nd November 2018 | Posted By: kasim kzm

കോഴിക്കോട്: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ വിസമ്മതപത്രം നല്‍കിയവര്‍ക്കെതിരേയുള്ള പ്രതികാര നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് സെറ്റ്‌കോ സംസ്ഥാന കമ്മിറ്റി.
വിസമ്മതം ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണെന്ന സുപ്രിംകോടതി വിലയിരുത്തലിന്റെ വെളിച്ചത്തില്‍ ദുരഭിമാനം വെടിഞ്ഞ് പ്രായോഗിക നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രളയ ദുരിതാശ്വാസ ഫണ്ടിന് സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന സെറ്റ്—കോയുടെ ആവശ്യത്തില്‍ ഉടനടി നടപടിയുണ്ടാവണമെന്നും കോടതിവിധികള്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഇക്കാര്യത്തിലും കാണിക്കണമെന്നും സെറ്റ്—കോ ചെയര്‍മാന്‍ സി പി ചെറിയ മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എ എം അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss