|    Apr 19 Thu, 2018 10:44 pm
FLASH NEWS
Home   >  News now   >  

സാറ്റടിച്ചേ….!! ലോക ഒളിച്ചുകളി ചാംപ്യന്‍ഷിപ്പ് അടുത്തമാസം

Published : 25th August 2016 | Posted By: frfrlnz

 

hide-and-seek12

റോം: സാറ്റടിച്ചേ….!! കുഞ്ഞുനാളില്‍ ഒളിച്ചു കളിക്കാത്ത കുട്ടികളുണ്ടാവില്ല. ഇത് വിവിധ ടീമായി ഒരു മല്‍സരമായി നടന്നാലോ. ഇറ്റലിയിലാണ് ഇത്തരത്തിലുള്ള ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ലോക ഒളിച്ചുകളി ചാംപ്യന്‍ഷിപ്പ് അടുത്തമാസം  രണ്ട്, മൂന്ന് തിയ്യതികളില്‍ ഇറ്റലിയിലെ പുരാതന നഗരമായ കോണ്‍സോനോയില്‍ വച്ചാണ് നടക്കുക. അഞ്ചു പേരടങ്ങുന്ന 64 ടീമാണ് ഏഴാമത് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇറ്റലിയില്‍ എത്തിയിട്ടുള്ളത്.

hide-seek

മല്‍സരം നടക്കുന്ന ഇറ്റലിയിലെ പുരാതന നഗരമായ കോണ്‍സോനോ

മല്‍സരാര്‍ത്ഥികള്‍ക്ക് ഒളിക്കാന്‍ 60 സെക്കന്റാണ് നല്‍കുക. തിരിച്ച് സാറ്റടിക്കാന്‍ 10 മിനിറ്റ് സമയവും. 140 ഡോളറാണ് പ്രവേശന ഫീസ്. പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതാണ് മല്‍സരം എന്നത് മറ്റൊരു പ്രത്യേകതയാണ്. 2010 ല്‍ ഇറ്റലിയില്‍ തന്നെയാണ് പ്രഥമ ഒളിച്ചുകളി ചാംപ്യന്‍ഷിപ്പ് അരങ്ങേറിയത്. വിജയികള്‍ക്ക് അത്തിപഴത്തിന്റെ സ്വര്‍ണ്ണ ഇലയാണ് സമ്മാനം.

hide-and-seek2

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss