|    Oct 17 Wed, 2018 12:11 am
FLASH NEWS
Home   >  Editpage  >  Second edit  >  

സാര്‍വജനീന സ്വഭാവം

Published : 15th September 2017 | Posted By: fsq

 

അപരരെ സൃഷ്ടിക്കുകയും അവരെ പിശാചുക്കളാക്കിമാറ്റുകയും ചെയ്യുന്ന പ്രക്രിയ വംശവെറി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മനുഷ്യരെ ഭ്രാന്തരാക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളാണ് നമ്മെ അഭിമുഖീകരിക്കുക. കാസര്‍കോട് റിയാസ് മൗലവിയുടെ കൊലപാതകികളിലൊരാള്‍ ഒരു മുസ്‌ലിമിനെ കൊല്ലുമ്പോഴുണ്ടാവുന്ന ഹര്‍ഷപ്രഹര്‍ഷത്തെക്കുറിച്ചു പറഞ്ഞതായി കേട്ടിട്ടുണ്ട്. വിവേകം ഒളിച്ചോടുന്ന ഘട്ടങ്ങളില്‍ മനുഷ്യന്‍ എന്തു കടുംകൈ ചെയ്യാനും പ്രേരിതനാവുന്നു. റുവാണ്ടയില്‍ വംശശുദ്ധീകരണം നടക്കുമ്പോള്‍ അതിനു നേതൃത്വം കൊടുത്തവരില്‍ കന്യാസ്ത്രീകള്‍ വരെ കണ്ടിരുന്നു. മ്യാന്‍മറില്‍ ബര്‍മീസ് പട്ടാളം റോഹിന്‍ഗ്യകളോട് കാണിക്കുന്ന കൊടുംക്രൂരതകള്‍ കാണുമ്പോള്‍ വംശീയവാദം എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത് ഒരുപോലെയാണെന്നു കാണാന്‍ പറ്റും. വംശമേന്മയുടെ അടിസ്ഥാനത്തില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചുകഴിഞ്ഞ ബര്‍മീസ് വംശജര്‍ 13 ലക്ഷം വരുന്ന റോഹിന്‍ഗ്യകളെ കൊല്ലുകയും ആട്ടിപ്പായിക്കുകയും ചെയ്യുമ്പോള്‍ അവരൊക്കെ തീവ്രവാദികളാണെന്ന സൂച്ചിയുടെ ഭാഷ്യം വിഴുങ്ങുന്നവര്‍ കാണും. മനുഷ്യാവകാശലംഘനത്തിന്റെ ഇരയായിരുന്ന മ്യാന്‍മര്‍ ഭരണാധികാരിയുടെ തൊലിക്ക് കീഴെ അവരുടെ വംശീയത പല്ലിളിച്ചുനില്‍ക്കുന്നതിന്റെ ഉദാഹരണമാണത്. അരപ്പട്ടിണിക്കാരായി മുസ്‌ലിം കുഞ്ഞുങ്ങള്‍ കഴിയുന്ന ഗുജറാത്ത് നഗരങ്ങളിലെ ചേരികള്‍ തീവ്രവാദികളെ പെറ്റുകൂട്ടുന്നുവെന്നു പറയുന്ന ഹിന്ദുത്വവാദിയും സൂച്ചിയും ഒരേ ഭാഷ തന്നെയാണു സംസാരിക്കുന്നത്. വംശവെറിയുടെ സാര്‍വജനീന സ്വഭാവമാണത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss