|    May 30 Tue, 2017 4:47 pm
FLASH NEWS

സാര്‍ക് ഉച്ചകോടി മാറ്റിവച്ചു;നടപടി ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍

Published : 30th September 2016 | Posted By: mi.ptk

saarc

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വച്ച് നടക്കാനിരുന്ന സാര്‍ക് ഉച്ചകോടി മാറ്റിവച്ചു. ഇന്ത്യ അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് നടപടി. നവംബര്‍ 9,10 തിയ്യതികളില്‍ പാകിസ്താനിലായിരുന്നു 19-ാമത് സാര്‍ക് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. പുതിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക,അഫ്ഗാനിസ്താന്‍,ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാതെ നടപടികള്‍ സ്തംഭിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ നടപടിയെയും പാകിസ്താന്‍ വിമര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day