|    Sep 24 Mon, 2018 10:54 am
Home   >  Todays Paper  >  page 9  >  

സാര്‍ക് ഉച്ചകോടി നടത്താനാവുമെന്ന പ്രതീക്ഷയില്‍ പാകിസ്താന്‍

Published : 29th January 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ ബഹിഷ്‌കരണ പശ്ചാത്തലത്തില്‍ മാറ്റിവച്ച സാര്‍ക് ഉച്ചകോടി ഉടന്‍ നടത്താനാവുമെന്ന പ്രതീക്ഷയില്‍ പാകിസ്താന്‍. അധികാരമൊഴിയുന്ന സാര്‍ക് സെക്രട്ടറി അര്‍ജുന്‍ ബഹദൂര്‍ ധാപയുമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രതീക്ഷ പങ്കുവച്ചത്.ഉറി ആക്രമണത്തില്‍ പാക് പങ്കാരോപിച്ചാണ് ഇന്ത്യ സാര്‍ക് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയത്. പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാന്‍, ശ്രീലങ്ക എന്നിവരും പിന്‍മാറിയതോടെ അധ്യക്ഷരാജ്യമായ നേപ്പാള്‍ ഇസ്‌ലാമാബാദില്‍ നടത്താനിരുന്ന ഉച്ചകോടി മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഉച്ചകോടിയില്‍ നിന്നു പിന്‍വാങ്ങിയ ഇന്ത്യന്‍ നടപടി സാര്‍ക് കരാറിന്റെ ലംഘനമാണെന്ന് അസീസ് ആരോപിച്ചു. സാര്‍ക് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ത്വരിതപ്പെടുത്താനായി ഉടന്‍  സാര്‍ക് ഉച്ചകോടി നടത്താന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അസീസിനെ ഉദ്ധരിച്ചു ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് ചെയ്തത്. സാര്‍ക് രാജ്യങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോവാന്‍ സാര്‍ക് സെക്രട്ടേറിയറ്റിന് സാധിക്കുമെന്നും അസീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാര്‍ക് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പ്രതിസന്ധികളെ മറികടന്ന് സാര്‍ക് ഉച്ചകോടി എത്രയും പെട്ടെന്ന് നടത്തണം എന്നു സ്ഥാനമൊഴിയുന്ന സെക്രട്ടറി അര്‍ജുന്‍ ബഹദൂര്‍ ധാപ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss