|    May 23 Tue, 2017 8:34 am
FLASH NEWS

സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി: പാകിസ്താന്‍ ഒറ്റപ്പെടുന്നു

Published : 28th September 2016 | Posted By: Navas Ali kn

saarc-country-flags

ന്യൂഡല്‍ഹി:നവംബറില്‍  ഇസ്്‌ലാമാബാദില്‍  നടക്കാനിരുന്ന 19ാമത് സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. ഉറി ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയും മറ്റു സാര്‍ക്ക് അംഗ രാജ്യങ്ങളും ഉച്ചകോടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്. ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും സമ്മേളനത്തിനില്ലെന്ന് അറിയിച്ചു. ആകെയുള്ള എട്ട് അംഗരാജ്യങ്ങളില്‍ നാല് രാജ്യങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാല്‍ സമ്മേളനം റദ്ദാക്കുമെന്ന് അധ്യക്ഷ രാജ്യമായ നേപ്പാള്‍ അറിയിച്ചു.സമ്മേളനം ഇനിയെന്ന് നടത്തുമെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ 27നാണ് അറിയിച്ചത്. ഇതിനു ശേഷമാണ് ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും ഇതേ നിലപാടെടുത്തത്.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഇന്ത്യ ഉന്നയിച്ച അതേ കാരണമാണ് ഈ മുന്നു രാജ്യങ്ങളും ബഹിഷ്‌കരണത്തിന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതോടെ സാര്‍ക്ക് അംഗരാജ്യങ്ങള്‍ക്കിടയിലും പാക്കിസ്താന്‍ ഒറ്റപ്പെടുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day