|    Dec 11 Tue, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല

Published : 29th November 2018 | Posted By: kasim kzm

ഹൈദരാബാദ്: പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യക്കെതിരേയുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കും വരെ ആ രാജ്യവുമായി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാക് വിദേശകാര്യ വക്താവ് ക്ഷണിച്ചതിനു പിറകെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കര്‍താര്‍പൂര്‍ ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമല്ലെന്നും സുഷമ പറഞ്ഞു. ഇന്ത്യയിലെ ഗുരുദാസ്പൂരിലെ ദേരാ ബാബ നാനക്കില്‍ നിന്നു പാകിസ്താനിലെ നരോവാളിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. സിഖ് മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കര്‍താര്‍പൂരിലേത്.
കര്‍താര്‍പൂര്‍ ഇടനാഴി കുറേ വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നതാണ്. ഇതിനോട് ഇപ്പോഴാണ് പാകിസ്താന്‍ പ്രതികരിച്ചത്. പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇത് ഉഭയകക്ഷി ചര്‍ച്ചകളുടെ തുടക്കമാണെന്ന് അര്‍ഥമില്ല. ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചുനടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാനൊപ്പം ഇന്ത്യയില്‍ നിന്നു രണ്ട് കേന്ദ്രമന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്ക് അംഗരാജ്യങ്ങള്‍. 2016ലും 2014ലും ഇന്ത്യ സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss