|    Dec 17 Sun, 2017 3:35 pm
FLASH NEWS
Home   >  Kerala   >  

സാര്‍,ഒരല്‍പം തീ

Published : 6th September 2016 | Posted By: G.A.G

o-abdullah

അക്ഷരത്തെറ്റ് /ഒ അബ്ദുല്ല

താടിവളര്‍ത്തിയതിന്റെ പേരില്‍ ഒരു മാസവും ഒരു ദിവസവും ക്ലാസിന്റെ പുറത്ത് അലക്ഷ്യമായിരിക്കേണ്ടി വന്ന മുഹമ്മദ് ഹിലാലിനെ കാലിക്കറ്റ് യൂനി.വൈസ്ചാന്‍സലര്‍ മുഹമ്മദ് ബഷീര്‍ ഉപാധികളോടെ അകത്ത് കടത്തിയിരിക്കുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളും മറ്റു അവയവങ്ങളുമുള്‍പ്പെട്ട വിദ്യാര്‍ത്ഥി പരാതി സെല്ലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഹിലാലിന് താടിവളര്‍ത്തിക്കൊണ്ട് തുടര്‍ന്നും ക്ലാസിനകത്ത് കയറാനായത്.
തമാശ അതല്ല.

കാലിക്കറ്റ് വി സി എന്നെപ്പോലുളവര്‍ക്ക് ചിരകാലപരിചിതനാണ്. കാണുന്ന ദിവസം ഒന്നാം തിയ്യതി മുതല്‍ അദ്ദേഹത്തിന് താടിയുണ്ട്. വലിയ അലമ്പില്ലാത്ത മര്യാദയുളള താടി. താനിപ്പോള്‍ വി സിയാണെന്ന് കരുതി താടി വടിച്ചു പരിസരശുചീകരണം നടത്താനൊന്നും അദ്ദേഹം മിനക്കെട്ടിട്ടില്ല. ധീരന്‍,പ്രായം വെച്ചു നോക്കുമ്പോള്‍ തലേന്ന് വരെ അനാഗതശ്മശ്രു ആയിരുന്ന മുഹമ്മദ് ഹിലാലിന്റെ താടിക്ക് പ്രചോദനം യൂണിവേഴ്‌സിറ്റിയിലെ സുപ്രീമിന് താടിയുണ്ടല്ലോ എന്നതായിരിക്കുമോ എന്നറിഞ്ഞു കൂടാ.
വിദേശത്ത് പഠിച്ചു കൊണ്ടിരിക്കെ ഒരു ദിവസം ഫലസ്തീനി വാര്‍ഡന്‍ ചുണ്ടില്‍ എരിയുന്നന സിഗരറ്റുമായി വാതില്‍ തളളി തുറന്നു വന്നു,’ നിങ്ങളില്‍ ആരാണ് പുകവലിക്കുന്നത്, സിഗരറ്റ് കത്തിച്ചത്തിന്റെ മണം പുറത്തുവരുന്നു എന്ന് അല്‍പം ക്രൗദ്ധ ഭാവത്തില്‍ ചോദിച്ചു. ഞങ്ങള്‍ ഒരു നിമിഷം സ്തബ്ധരായി. ഞങ്ങളില്‍ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പലരും പുകവലിക്കാരായിരുന്നു. ഏതായാലും ഞങ്ങളെ വിറപ്പിച്ച് തിരിച്ചു നടക്കവെ സിനഗലുകാരന്‍ തീജാന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നൊരു ത്രീഫൈവ്‌സിഗരറ്റ് എടുത്തു വാര്‍ഡനോട് ചോദിച്ചു: ഉസ്താദ്, ഒരല്‍പം തീ!.


….
rss-short-ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss