|    Oct 24 Wed, 2018 2:54 am
FLASH NEWS
Home   >  Kerala   >  

‘സാരി ഉടുത്ത് പുറത്തിറങ്ങി നോക്കൂ, അപ്പോളറിയാം’;പിണറായിയോട് ഗൗരിയമ്മ

Published : 27th September 2017 | Posted By: mi.ptk

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയറിയാന്‍ സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കെആര്‍ ഗൗരിയമ്മയുടെ ഉപദേശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരല്‍ ചടങ്ങിലായിരുന്നു മുതിര്‍ന്ന നേതാവ് കെആര്‍ ഗൗരിയമ്മയുടെ പരാമര്‍ശം.രാത്രി പത്തുമണിക്ക് ശേഷം സാരിയുടുത്ത് പുറത്തിറങ്ങിയാല്‍ അറിയാം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്. മുന്‍പൊക്കെ രാത്രി പത്തുമണിക്കൊക്കെ നടന്നുവീട്ടില്‍ പോയിട്ടുണ്ട്. എന്നാല്‍, ഇന്ന് ആസ്ഥിതിയല്ല ഉള്ളതെന്നും അവര്‍ പറഞ്ഞു.
ഒന്നാം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന ഗൗരിയമ്മയ്ക്കും ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കുമാണ് ആദരം സംഘടിപ്പിച്ചിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനത്തിന് മാത്രമാകണം. പുതിയ  സാമാജികര്‍ കേരള ചരിത്രം പഠിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും ഗൗരിയമ്മ പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍ ചന്ദ്രശേഖരന്‍ നായര്‍ പങ്കെടുത്തില്ല. കെ. ആര്‍ ഗൗരിയമ്മയും ഇ. ചന്ദ്രശേഖരന്‍ നായരും കേരളത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇത്തരം കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss