|    Mar 30 Thu, 2017 2:34 pm
FLASH NEWS

സായുധ സംഘങ്ങള്‍ക്ക് പാക് പിന്തുണ; തെളിവുമായി അഫ്ഗാന്‍ മുന്‍ രഹസ്യാന്വേഷണ തലവന്‍

Published : 16th July 2016 | Posted By: SMR

കാബൂള്‍: താലിബാനെയും അഫ്ഗാനിസ്താനിലെ മറ്റു സായുധസംഘങ്ങളെയും പാകിസ്താന്‍ പിന്തുണച്ചതിന്റെ തെളിവുകളുമായി അഫ്ഗാനിസ്താനിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി.
2014-15 വര്‍ഷങ്ങളില്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം താലിബാന്‍ നേതാക്കള്‍ക്കും ഹഖാനി വിഭാഗത്തിനും സഹായങ്ങള്‍ ചെയ്തതിന്റെ രേഖകള്‍ അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗമായ എന്‍ഡിഎസിന്റെ തലവനായിരുന്ന റഹ്മത്തുല്ല നബീല്‍ ആണ് പുറത്തുവിട്ടത്.
പാകിസ്താനുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനുമുള്ള അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ റഹ്മത്തുല്ല നബീല്‍ സ്ഥാനം രാജിവച്ചത്. അതിനുശേഷം പാകിസ്താന്റെ കടുത്ത വിമര്‍ശകനായി ഇദ്ദേഹം മാറിയിരുന്നു. 14 വര്‍ഷത്തിനിടയില്‍ വെളിപ്പെടുത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളാണ് ഇതെന്ന ആമുഖത്തോടെയാണ് റഹ്മത്തുല്ല നബീല്‍ സൈനികസന്ദേശങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചത്.
എന്നാല്‍, എവിടെ നിന്നാണ് രേഖകള്‍ ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ രേഖകളുടെ കൃത്യത ഉറപ്പുവരുത്തപ്പെട്ടിട്ടില്ലെന്നും റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ പാക് അധികൃതര്‍ തയ്യാറായിട്ടില്ല. അഫ്ഗാന്‍ അധികൃതരും അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗവും പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day