|    Jul 23 Sun, 2017 6:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സായുധാക്രമണം; പാകിസ്താന്‍: 16 പേരുടെ ശിക്ഷ സുപ്രിംകോടതി ശരിവച്ചു

Published : 30th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ആക്രമണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട 16 പേരുടെ ശിക്ഷാവിധി സുപ്രിംകോടതി ശരിവച്ചു. പെഷാവര്‍ സ്‌കൂള്‍ ആക്രമണമടക്കമുള്ള കേസുകളിലെ പ്രത്യേക കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി വിധി ശരിവയ്ക്കുകയായിരുന്നു. പെഷാവര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിനു പുറമേ റാവല്‍പിണ്ടിയിലെ സൈനിക പരേഡിനു നേര്‍ക്കുള്ള ആക്രമണം, ബന്നു ജയില്‍ ആക്രമണം എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഹരജി സമര്‍പ്പിച്ചത്.
വധശിക്ഷാ വിധിപ്രസ്താവത്തില്‍ സൈന്യം അവരുടെ ഭരണഘടനാപരമായ അധികാരം ലംഘിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയിട്ടില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക