|    Jul 24 Mon, 2017 6:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സായുധാക്രമണം: ഇന്ത്യയുടെ സഹായം തേടും- ബംഗ്ലാദേശ്

Published : 16th July 2016 | Posted By: SMR

കൊല്‍ക്കത്ത: ധക്കയിലും കിഷോര്‍ഗഞ്ചിലും അടുത്തിടെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടുമെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗവര്‍ റിസ്‌വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര സംരംഭകരുടെ യോഗത്തിനെത്തിയതായിരുന്നു റിസ്‌വി.
‘ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അയല്‍രാജ്യങ്ങള്‍ക്കു നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭാവി ഭീഷണികള്‍ ചെറുക്കുന്നതിന് സുരക്ഷ ശക്തമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. കാണാതായവരുടെ കണക്കെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഭീകരത ഏതു രൂപത്തിലും വലുപ്പത്തിലും വരും. അതിനു മതമോ മാനുഷികതയോ ഇല്ല. എന്തുകൊണ്ടാണ് യുവാക്കള്‍ ഇതിലേക്കാകര്‍ഷിക്കപ്പെടുന്നത് എന്നതാണ് പ്രധാന ചോദ്യം’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക