|    Jul 17 Tue, 2018 9:13 pm
FLASH NEWS

സായുധസേന പതാക ദിനമാചരിച്ചു

Published : 8th December 2017 | Posted By: kasim kzm

കണ്ണൂര്‍: സായുധസേന പതാക ദിനപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. സൈനികരുടെയും വിമുക്തഭടന്‍മാരുടെയും വിവിധ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ടുതവണ പ്രത്യേക സിറ്റിങ് നടത്താന്‍ ക്രമീകരണം ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു.
ഈ മാസം തന്നെ ഇത് ആരംഭിക്കും. റിട്ട. ലഫ്. ജനറല്‍ വിനോദ് നായനാര്‍ സൈനിക സ്മരണിക പ്രകാശനം ചെയ്തു. റിട്ട. കേണല്‍ എന്‍ വി ജി നമ്പ്യാര്‍ സായുധസേന പതാക ദിന സന്ദേശം നല്‍കി. വിവാഹ ധനസഹായ വിതരണം റിട്ട. ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. ഗവ. വനിത കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഓമന പങ്കന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ടി സോമശേഖരന്‍, എന്‍സിസി ചീഫ് ഓഫിസര്‍ കെ കെ വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, എന്‍ ശാന്തമ്മ, സാവിത്രി മോഹനന്‍, സൈനികക്ഷേമ ഓഫിസര്‍ രാമചന്ദ്രന്‍ ബാവിലേരി, എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹോം ഗാര്‍ഡ് ടി വി മാധവനെ ചടങ്ങില്‍ ആദരിച്ചു. നേരത്തെ കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുഷ്പചക്രം സമര്‍പ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss