|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സായുധപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പെണ്‍കെണി

Published : 3rd December 2018 | Posted By: kasim kzm

ശ്രീനഗര്‍: യുവാക്കളെ സായുധപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സായുധസംഘടനകള്‍ പെണ്‍ കെണി എന്ന പുതിയ രീതി ആവിഷ്‌കരിച്ചതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഒരു സ്ഥലത്ത് നിന്ന് ആയുധങ്ങള്‍ മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനോ സായുധരെ നുഴഞ്ഞുകയറ്റുന്നതിനോ വേണ്ടിയാണ് ഇവരെ ഉപയോഗിക്കുന്നതെന്ന് അവര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് സയ്യിദ് ഷാസിയ എന്ന യുവതി ബന്ദിപോറയില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിക്ക് സാമൂഹികമാധ്യമങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്നും നിരവധി യുവാക്കള്‍ ഇവരെ ഫോളോ ചെയ്യുന്നതായും കണ്ടെത്തി.
നിരവധി മാസങ്ങളായി ഷാസിയ ഉപയോഗിച്ച ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം കേന്ദ്ര സുരക്ഷാ ഏജന്‍സി അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു.
യുവതി യുവാക്കളുമായി സംസാരിച്ചിട്ടുണ്ട്. സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാല്‍ മാത്രം നേരിട്ടു കാണാമെന്നാണ് യുവതി യുവാക്കളോട് പറഞ്ഞത്. അതിര്‍ത്തിയിലെ സൈനികരുടെ നീക്കത്തെക്കുറിച്ചും റിപോര്‍ട്ട് ചെയ്യുന്നതിനായി ചില പോലിസ് ഉദ്യോഗസ്ഥരുമായും ഷാസിയ ബന്ധപ്പെട്ടിരുന്നു. യുവാക്കളെ സായുധ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ യുവതികളെ നിയോഗിച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നവംബര്‍ 17ന് ഷാസിയ പിടിയിലാവുന്നതിനു മുമ്പ് അയിഷാ ജാന്‍ എന്ന യുവതിയെ 20 ഗ്രനേഡുകളുമായി ശ്രീനഗര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss