|    Jul 24 Mon, 2017 10:44 pm
FLASH NEWS

സായിറാം ഭട്ടിനും മജീദ് തായലിനും അവാര്‍ഡ്്

Published : 18th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 250 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും ജീവിതോപാധി കണ്ടെത്താന്‍ സഹായിക്കുന്ന സായിറാം ഗോപാലകൃഷ്ണഭട്ടിന് കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരവും സൗത്ത് ചിത്താരി സ്വദേശി മജീദ് തായലിന് സേവന ശ്രേഷ്ഠ  പുരസ്‌കാരവും നല്‍കി ആദരിക്കും.  പതിനൊന്നായിരത്തി നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക